അഞ്ചല്‍ : കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ തകര്‍ക്കാനും അപവാദ പ്രചരണം നടത്താനുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
ചടമംഗലം അസംബ്ലി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെ ചിഞ്ചു റാണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘടാനം ചെയ്ത് നിലമേലില്‍ പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രന്.പ്രതിസന്ധികള്‍ ഏറെ തരണം ചെയ്തുകൊണ്ടാണ് ഇടതുപക്ഷം അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തീകരിക്കുന്നത്.
അഞ്ച് വര്‍ഷക്കാലം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ച ഇടതു സര്‍ക്കാര്‍. ഓഖിയും പിന്നീട് ഉണ്ടായ രണ്ടു പ്രളയത്തിലും കോവിഡ് മഹാമാരിയിലും ജനതയെ ചേര്‍ത്തുപിടിച്ച രാജ്യത്തെ ഏക സര്‍ക്കാര്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ ആണെന്നും കാനം പറഞ്ഞു.
എന്നാല്‍ ഈ സമയം ജനങ്ങളോടൊപ്പം നില്‍ക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ നില്‍ക്കുകയാണ് ഉണ്ടായത്. കേരളത്തില്‍ ജനകീയ നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഒരുഭാഗത്ത് ഇന്ധന വില വര്‍ധനവ് അടക്കം നടപ്പിലാക്കി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
കേരളത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി കോണ്‍ഗ്രസ് ശ്രമം.ഇടതുപക്ഷം സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തേണ്ടത് കാലാഘട്ടത്തിന്റെ ആവശ്യമാണ് എന്നും അതിനായി ചടമംഗലത്ത് ജെ ചിഞ്ചു റാണിയെ വിജയിപ്പികണം എന്നും കാനം പറഞ്ഞു.
സിപിഎം ജില്ല കമ്മിറ്റി അംഗം കരകുളം പ്രകാശ് ബാബു അധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ മന്ത്രി കെ രാജു, സിപിഐ ജില്ല എക്സിക്യുട്ടീവ് അംഗം എ മുസ്തഫ, സിപിഎം ജില്ല സെക്രട്ടറി കൊല്ലായില്‍ സുദേവന്, സിപിഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരന്, ഇടതുമുന്നണി നേതാക്കളായ പി കെ ഗുരുദാസന്, പ്രകാശ് ബാബു, കെ ആര് ചന്ദ്രമോഹന് എസ് രാജേന്ദ്രന്, സ്ഥാനാര്‍ഥി ജെ ചിഞ്ചു റാണി എന്നിവര്‍ പ്രസംഗിച്ചു.