തിരുവനന്തപുരം: പൊന്തൻപുഴ ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ച കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാനനഷ്ടക്കേസ് നൽകി. 10 കോടി രൂപയുടെ മാനനഷ്ടകേസാണ് നൽകിയത്. 15 ദിവസത്തിനികം ആരോപണം പിൻവലിക്കണമെന്നും കാനം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊന്തൻപുഴ ഭൂമിയിടപാടിൽ ഏഴ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അതിൽ കാനം രാജേന്ദ്രനും വനംവകുപ്പിനും പങ്കുണ്ടെന്നുമായിരുന്നു സ്റ്റീഫൻ ജോർജിന്‍റെ ആരോപണം.