കേരളാകോൺഗ്രസ്- ബിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണിയിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് നിൽക്കുന്ന നിരവധി കക്ഷികളുണ്ട്. എന്നാൽ ഇവരുടെയൊന്നും കാര്യം മുന്നണി ചർച്ച ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ ഒരു വർഷത്തെ ഭരണം തൃപ്തികരമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. സർക്കാരിന് ജനങ്ങൾ മാർക്കിടട്ടെ- കാനം കൂട്ടിച്ചേർത്തു.