കോട്ടയം: സിഎമ്മിനെതിരെ രൂക്ഷവിമർശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയെ ജയിപ്പിക്കാൻ സിപിഎം എന്തിനാണ് വാശികാണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മാണിയുമായുള്ള കൂട്ടുകെട്ട് ഇടത് രാഷ്ട്രീയത്തിൽനിന്നുള്ള വ്യതിചലനമാണ്. രാഷ്ട്രീയം ശുദ്ദീകരിച്ചെന്ന് പിണറായി പറഞ്ഞത് ഈ കൂട്ടുകെട്ടിനെക്കുറിച്ചാണോയെന്നും കാനം പരിഹസിച്ചു. കൊക്കിന്റെ തലയിൽ വെണ്ണവച്ച് പിടിക്കാമെന്ന തന്ത്രത്തോട് യോജിപ്പില്ല. മാണിയെ സിപിഐക്ക് ഭയമില്ല. ആറിനേക്കാൾ വലുതാണ് പത്തൊൻപതെന്നും കാനം പറഞ്ഞു.
മാണിയെ ജയിപ്പിക്കേണ്ട ബാധ്യത സിപിഐക്കില്ല. വിശാഖപട്ടണം പാർട്ടി കോൺഗ്രസ് പ്രമേയമാണോ കോട്ടയത്ത് നടപ്പാക്കിയതെന്ന് സിപിഎം പറയണം. മുന്നണിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ എൽഡിഎഫിൽ ആലോചിക്കണം. ആ ആലോചന ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു.