
കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തിലും തുടര്‍സംഭവങ്ങളിലും കേരളത്തിലെ ഭരണകൂടത്തെയും സിപിഎമ്മിനെയും ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്റെ കസേരയുടെ മഹത്വം കളഞ്ഞുകുളിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
കാനം രാജേന്ദ്രന് സിപിഎമ്മിന് ദാസ്യവേല ചെയ്യുകയാണ്. ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നാണ് കാനം പ്രവര്‍ത്തിക്കുന്നതെന്നും എം.ടി രമേശ് വിമര്‍ശിച്ചു.
സിപിഎം സംസ്ഥാനത്തെ ലക്ഷണമൊത്ത അധോലോക സംഘമായി മാറിയിരിക്കുകയാണ്. സംസ്ഥാന പദ്ധതികള്‍ നടപ്പാക്കാന്‍ ലഭിക്കുന്ന കമ്മീഷന് തുകകള്‍ മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങി ബിനാമി ഇടപാടുകള്‍ക്ക് ബിനീഷ് കോടിയേരി ഉപയോഗിച്ചെന്നും എം.ടി. രമേശ് ആരോപിച്ചു.