ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം രാ​ജ്യ​ത്തു​ണ്ടാ​ക്കി​യ മാ​റ്റം പ്ര​സ​ക്തമെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

അ​ടൂ​ർ: രാ​ജ്യ​ത്തെ മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​കു​ന്ന ത​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി സി. ​അ​ച്യു​ത​മേ​നോ​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടൂ​രി​ൽ ക​ർ​ഷ​ക മ​ഹാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1957ലെ ​ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ​ർ​ക്കാ​രാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ ക​ർ​ഷ​ക പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

അ​ന്ന് ഇ​തി​നാ​യി സി​പി​ഐ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ച്യു​ത​മേ​നോ​ൻ. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ പ​രി​ഷ്ക​ര​ണ ബി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ആ​ദ്യ സ​ർ​ക്കാ​രി​നാ​യി​ല്ല. പി​ന്നീ​ടു വ​ന്ന സ​പ്ത ക​ക്ഷി സ​ർ​ക്കാ​രി​നും അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് നി​യ​മ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

സി. ​അ​ച്യു​ത​മേ​നോ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്പ​താം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​തി​നെ ആ​ർ​ക്കും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കോ​ട​തി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ അ​തി​നെ സം​ര​ക്ഷി​ക്കു​ക കൂ​ടി ചെ​യ്തു.

മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യ​ങ്ങ​ൾ ആ​ർ​ജ്ജ​വ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് അ​ച്യു​ത​മേ​നോ​ൻ ചെ​യ്ത​ത്. അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കി​യ​തി​ലൂ​ടെ​യും കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​തി​ലൂ​ടെ​യും സി​പി​ഐ മ​ന്ത്രി​മാ​ർ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കി​സാ​ൻ സ​ഭാ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ സ​ഭാ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​തു​ൽ കു​മാ​ർ അ​ഞ്ജാ​ൻ, കി​സാ​ൻ സ​ഭാ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​തു​ൽ കു​മാ​ർ അ​ഞ്ജാ​ൻ, ദേ​ശീ​യ സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി, മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​പി. ജ​യ​ൻ, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ, എം.​വി. വി​ദ്യാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment