ഇടുക്കി: കേരള കോണ്ഗ്രസ് എമ്മിനെ ഇടതു മുന്നണിയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളാർ കേസിൽ പ്രതിയായ ഒരാളുടെ പാർട്ടിയെ ഒപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട പുതിയ സാഹചര്യമില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.