പാലക്കാട്: തൊഴിലാളികൾ തിരുത്തൽ ശക്തിയായി മാറണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന ഭാരവാഹികളുടെയും വർക്കിംഗ് കമ്മിറ്റിയുടെയും ജനറൽ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ നയങ്ങൾക്കെതിരെയും അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾക്കെതിരെയും സംസ്ഥാനത്തെ തൊഴിലാളികൾ പോരാടിയുട്ടുണ്ട്. ഇത്തരം ശക്തമായ പോരാട്ടങ്ങളിലൂടെയാണ് അവർ അവരുടെ അവകാശങ്ങളിൽ പലതും നേടിയെടുത്തതും അദ്ദേഹം പറഞ്ഞു.
പൊതുമേഖലയുടെയും തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച സംസ്ഥാന ജനറൽ കെ പി രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ കെ വി കൃഷ്ണൻ, താവം ബാലകൃഷ്ണൻ, കെ ജി പങ്കജാക്ഷൻ, പി സുബ്രഹ്മണ്യൻ, വിജയൻകുനിശ്ശേരി, കെ മല്ലിക, എ എൻ രാജൻ, പി രാജു, പി കെ കൃഷ്ണൻ, വാഴൂർ സോമൻ, എച്ച് രാജീവൻ, പി വിജയമ്മ, സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്് രാജ് എന്നിവർ സംസാരിച്ചു.