തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വൻകിട കെട്ടിടങ്ങളുടെ നിർമാണത്തിന് നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മഹാപ്രളയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെട്ട കാനം ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കുന്നത് റവന്യൂ വകുപ്പ് അറിഞ്ഞ് മാത്രമായിരിക്കുമെന്നും വ്യക്തമാക്കി.
വികസനത്തേക്കുറിച്ച് ചില എംഎൽഎമാർ നിയമസഭയിൽ നടത്തിയ അഭിപ്രായപ്രകടനം വ്യക്തിപരം മാത്രമാണെന്നും അത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും കാനം കൂട്ടിച്ചേർത്തു.