ശ​ബ​രി​മ​ല​യെ​യും ധ​ര്‍​മ​ശാ​സ്താ​വി​നെ​യുംആ​ര്‍​എ​സ്എ​സി​ല്‍​നി​ന്നും ര​ക്ഷി​ക്ക​ണമെന്ന്  കാ​നം രാ​ജേ​ന്ദ്ര​ന്‍

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല​യെ​യും ധ​ര്‍​മ​ശാ​സ്താ​വി​നെ​യും ആ​ര്‍​എ​സ്എ​സി​ല്‍​നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​നം. മ​ത ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ത​ത്വ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള അ​യ്യ​പ്പ​വി​ഗ്ര​ഹ​വു​മാ​യി ര​ഥ​യാ​ത്ര ന​ട​ത്തു​ന്ന​ത്.

മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ത്തു വ​ര്‍​ഗീ​യ​ത വ​ള​ര്‍​ത്താ​നാ​ണ് സം​ഘ​പ​രി​വാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​നീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കു പ്ര​വേ​ശ​ന​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്കി​യ​പ്പോ​ള്‍ അ​തു ന​ട​പ്പി​ലാ​ക്കി. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വി​ധി​യെ ബി​ജെ​പി എ​തി​ര്‍​ക്കു​ന്ന​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന രാ​ഷ്ട്രീ​യ ല​ക്ഷ്യ​മാ​ണെന്നും കാ​നം പ​റ​ഞ്ഞു.

Related posts