കണ്ണൂർ: തന്റെ മകനെതിരേ സമൂഹമാധ്യമംവഴി ആരോപണം പ്രചരിപ്പിക്കുന്നവർ നിക്ഷിപ്ത താത്പര്യക്കാരാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ മേഖലാതല യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കാനം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
എനിക്ക് മകനുണ്ടായിട്ടും പ്രായപൂർത്തിയായിട്ടും കുറേയായി. ഈ വയസാംകാലത്ത് തന്നെ ആരു ബ്ലാക്ക്മെയിൽ ചെയ്യാനാണെന്ന് കാനം രാജേന്ദ്രൻ പരിഹസിച്ചു. എൽദോ ഏബ്രഹാം എംഎൽഎയ്ക്ക് പോലീസ് മർദനത്തിൽ പരിക്കില്ലെന്നു പോലീസ് പറയുന്നത് ശരിയല്ല. റിപ്പോർട്ട് വരട്ടെ. ആലപ്പുഴയിൽ തനിക്കെതിരേ പോസ്റ്റർ പതിച്ച സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.