ചെങ്ങന്നൂർ: ശശി തരൂർ എംപി സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ശശി തരൂരിനെ പ്രതിയാക്കിയുള്ള കുറ്റപത്രം ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചതിന് ഇലക്ഷനുമായി യാതൊരുവിധ ബന്ധവുമില്ല.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ കുറ്റം നടക്കുന്പോൾ രാഷ്ട്രീയം നോക്കിയല്ല അന്വേഷണം നടത്തുന്നത്. പോലീസ് സമഗ്രമായ അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.