സൂയസ് കനാലിൽ ചരക്ക് കപ്പൽ കുടുങ്ങിയ വാർത്തയാണ് അന്തർദേശിയ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. അതത്ര പ്രധാന്യമുള്ള വിഷയമാണോയെന്ന് ചുരുക്കം ചിലരെങ്കിലും സംശയിക്കുന്നുണ്ടാവും.
സൂയസ് കനാലിന്റെ പ്രധാന്യവും അവിടെയുണ്ടായിരിക്കുന്ന ട്രാഫിക്ക് ബ്ലോക്കിന്റെ വ്യപ്തിയും അറിയാത്തതിനാലാണ് ഈ സംശയം.
193.30 കിലോമീറ്റര്‍ നീളമുള്ള കനാലാണ് സൂയസ് കനാൽ. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ കനാല്‍ പാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്.
സൂയസ് കനാൽ ഉപയോഗിക്കാതെ ഒരു കപ്പൽ പോകുകയാണെങ്കിൽ 3500 മൈൽ ദൂരവും 12 ദിവസവും അധികമായി എടുക്കും.
ഒരു ദിവസം 51 കപ്പൽ
വല്ലപ്പോഴും മാത്രമോ, അല്ലെങ്കിൽ ദിവസം ഒന്നോ രണ്ടോ കപ്പലുകൾ മാത്രമാണ് സൂയസ് കനാൽ വഴി കടന്നുപോകുന്നതെന്ന് ധരിച്ചാൽ തെറ്റി.
ഒരു ദിവസം ശരാശരി 51 കപ്പലുകളാണ് സൂയസ് കനാൽ വഴി കടന്നുപോകുന്നത്. മാർച്ച് 23നാണ് ‘എവര്‍ ഗിവൺ’ എന്ന ചരക്ക് കപ്പല്‍ കനാലിന് കുറുകെ കിടക്കാൻ തുടങ്ങിയത്.
ഇത്രയും ദിവസം കൊണ്ട് എന്തുമാത്രം കപ്പലുകൾ സൂയസ് കനാലിന്റെ ഇരുവശത്തുമായി കിടപ്പുണ്ടായിരിക്കുമെന്ന് ഊഹിക്കമല്ലോ?
കടല്‍ വഴിയുള്ള ലോകവ്യാപാരത്തിന്റെ 33 ശതമാനവും പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഏകദേശം എഴുപതിനായിരം കോടി രൂപയുടെ സാധനങ്ങൾ കടലിൽ കുടുങ്ങിയിരിക്കുകയാണ്.
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാൻ ഈജിപ്തിനെ സഹായിക്കാൻ തയാറാണെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാൻ ഈജിപ്തിനെ സഹായിക്കാൻ തയാറാണെന്ന് അമേരിക്ക.
ഈജിപ്ത് ആവശ്യപ്പെട്ടാൽ യുഎസ് നാവികസേന വിദഗ്ധരുടെ ഒരു സംഘത്തെ ഉടൻ അയയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
കനാൽ വീണ്ടും തുറക്കാൻ ഈജിപ്തിനെ സഹായിക്കാൻ തായറാണ്. തങ്ങളുടെ ഈജിപ്ത് പങ്കാളികളുമായി അവരുടെ പ്രവർത്തനങ്ങളെ എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്ക്കാമെന്ന് ആലോചിച്ച് വരികയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാകി പറഞ്ഞു
.നാനൂറു മീറ്റർ നീളമുള്ള എവർ ഗിവൺ(എവർഗ്രീൻ) എന്ന ചരക്കുകപ്പൽ വിലങ്ങനെ കുടുങ്ങിയതിനെത്തുടർന്ന് സൂയസ് കനാലിലൂടെയുള്ള ഗതാഗതം നിർത്തിവച്ചരിക്കുകയാണ്.
മുൻ, പിൻ ഭാഗങ്ങൾ മണ്ണിലുറച്ചുപോയ രണ്ടു ലക്ഷം ടൺ ഭാരമുള്ള കപ്പലിനെ വലിച്ചുമാറ്റാനുള്ള ശ്രമം ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കുമെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.