സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഇഞ്ചുറി ടൈമിൽ രണ്ട് ഗോളടിച്ച് കോസ്റ്റാറിക്ക യെ 2-0ന് കീഴടക്കി ബ്രസീല്‍ ചിറകടിച്ചുയർന്നു. ഇതോടെ ഗ്രൂപ്പ് ഇയിൽ നാല് പോയിന്റോടെ ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ഫിലിപ്പെ കുടിഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്. ബ്രസീലിന്റെ ഗോളെന്നുറച്ച പല അവസരങ്ങളും കോസ്റ്റാറിക്കന്‍ ഗോള്‍കീപ്പര്‍ കെയ്ലര് നവാസിന്റെ ചോരാത്ത കൈകളില്‍ അവസാനിക്കുകയായിരുന്നു.
79-ാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി റഫറി നല്കിയ താണ്. ബോക്സില്‍ വച്ച് നെയ്മറെ കോസ്റ്റാറിക്കയുടെ പ്രതിരോധതാരം ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ വിഎആറിനായി കോസ്റ്റാറിക്കന്‍ കളിക്കാരുടെ വാദം റഫറി അംഗീകരിച്ചു. വിഎആറില്‍ നെയ്മറുടെ ശരീരത്തില്‍ കോസ്റ്റാറിക്കയുടെ കളിക്കാരന് സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ കളി തുടര്‍ന്നു.
ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 26-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചെന്നു തോന്നി. എന്നാല്‍, ഓഫ് സൈഡ് വിളിയില്‍ ആ പ്രതീക്ഷയും തകര്‍ന്നു. രണ്ടാം പകുതിയില്‍ വില്യനു പകരം ഡഗ്ലസ് കോസ്റ്റ എത്തി. കോസ്റ്റാറിക്കയില്നിന്ന് ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബ്രസീല്‍ ഗോള്‍മുഖത്ത് കാര്യമായ ഭീഷണി ഉയര്‍ന്നില്ല.
ഗോൾ വഴി
ഗോള്‍ 1: ഫിലിപ്പെ കുടിഞ്ഞോ (ബ്രസീല്‍),
90+1-ാം മിനിറ്റ്. പെനാല്‍റ്റി ബോക്സിന്റെ പുറത്ത് വലതുമൂലയില്‍നിന്ന് മാഴ്സലോയുടെ ഫ്രീകിക്ക് റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക്. ഫിര്‍മിനോയുടെ ഹെഡര്‍ നിയന്ത്രിക്കാന്‍ ഗബ്രിയേല്‍ ജീസസിനായില്ല. എന്നാല്‍ ഓടിയെത്തിയ കുടിഞ്ഞോയുടെ അടി കൃത്യമായി വലയില്‍.
ഗോള്‍ 2: നെയ്മര്‍ (ബ്രസീല്‍), 90+7-ാം മിനിറ്റ്. വലതു വശത്തുനിന്ന് നിരന്നുനിന്ന പ്രതിരോധക്കാര്‍ക്കു മുന്നിലൂടെ ഡഗ്ലസ് കോസ്റ്റ നല്കിയ പാസിലേക്ക് ഓടിക്കയറിയ നെയ്മറുടെ ഇടംകാലില്‍ നിന്ന് പന്ത് വലയില്‍.
കളിയിലെ കണക്ക്
ബ്രസീല്‍ കോസ്റ്റാറിക്ക
72% പന്തടക്കം 28%
0 സേവ്സ് 8
22 ഷോട്ട്സ് 3
10 ഷോട്ട് ഓണ്‍ ഗോള്‍ 0
9 കോര്‍ണര്‍ 1
11 ഫൗള്‍സ് 11
2 മഞ്ഞക്കാര്‍ഡ് 1
ലോകകപ്പ് പോയിന്റ് നില
(ടീം, മത്സരം, ജയം, സമനില, തോൽവി,
ഗോൾ വ്യത്യാസം, പോയിന്റ് ക്രമത്തിൽ)
ഗ്രൂപ്പ് എ
റഷ്യ 2 2 0 0 7 6
ഉറുഗ്വെ 2 2 0 0 2 6
ഈജിപ്ത് 2 0 0 2 -3 0
സൗദി അറേബ്യ 2 0 0 2 -6 0
ഗ്രൂപ്പ് ബി
സ്പെയിൻ 2 1 1 0 1 4
പോർച്ചുഗൽ 2 1 1 0 1 4
ഇറാൻ 2 1 0 1 0 3
മൊറോക്കോ 2 0 0 2 -2 0
ഗ്രൂപ്പ് സി
ഫ്രാൻസ് 2 2 0 0 2 6
ഡെന്മാർക്ക് 2 1 1 0 1 4
ഓസ്ട്രേലിയ 2 0 1 1 -1 1
പെറു 2 0 0 2 -2 0
ഗ്രൂപ്പ് ഡി
ക്രൊയേഷ്യ 2 2 0 0 5 6
നൈജീരിയ 2 1 0 1 0 3
ഐസ്ലൻഡ് 2 0 1 1 -2 1
അർജന്റീന 2 0 1 1 -3 1
ഗ്രൂപ്പ് ഇ
ബ്രസീൽ 2 1 1 0 2 4
സെർബിയ 1 1 0 0 1 3
സ്വിറ്റ്സർലൻഡ് 1 0 1 0 0 1
കോസ്റ്റാറിക്ക 2 0 0 2 -3 0
ഗ്രൂപ്പ് എഫ്
സ്വീഡൻ 1 1 0 0 1 3
മെക്സിക്കോ 1 1 0 0 1 3
ദ. കൊറിയ 1 0 0 1 -1 0
ജർമനി 1 0 0 1 -1 0
ഗ്രൂപ്പ് ജി
ബെൽജിയം 1 1 0 0 3 3
ഇംഗ്ലണ്ട് 1 1 0 0 1 3
ടുണീഷ്യ 1 0 0 1 -1 0
പാനമ 1 0 0 1 -3 0
ഗ്രൂപ്പ് എച്ച്
സെനഗൽ 1 1 0 0 1 3
ജപ്പാൻ 1 1 0 0 1 3
പോളണ്ട് 1 0 0 1 -1 0
കൊളംബിയ 1 0 0 1 -1 0