കണ്ണൂർ: തോട്ടട ഏഴര കടപ്പുറം ചേര റിസോർട്ടിനു താഴെ കടലിലെ കൂറ്റൻ പാറയിൽ കുടുങ്ങിയ യുവാവിനെ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തി.
കരയിൽനിന്ന് 100 മീറ്റർ അകലെ കടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരുന്ന കിഴുന്ന ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കെ.കെ. രാജേഷിനെയാണ് കടലിൽ ജോലിചെയ്തു പരിചയമുള്ള നാട്ടുകാരായ മുബാറക്, ഷംസു, സമദ്, അനസ് എന്നിവരുടെ സഹായത്താൽ കണ്ണൂർ അഗ്നിരക്ഷാസേന രക്ഷിച്ചത്. ഇന്നലെ രാവിലെ 7.50 നായിരുന്നു സംഭവം.
സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പ്രക്ഷുബ്ദമായ കടലിൽനിന്ന് രാജേഷിനെ കരയ്ക്കെത്തിച്ചത്.
സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എ. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ കെ. ബിജു, സി. വിനേഷ്, എസ്. നീതിഷ്, കെ. ഉണ്ണിക്കൃഷ്ണൻ, വി. പ്രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.