ചേര്‍ത്തല: പച്ചക്കറിത്തൈ ആണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിച്ചു വീട്ടുവളപ്പില്‍ കഞ്ചാവുചെടി വളര്‍ത്തിയ യുവാവ് പിടിയില്‍. ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡ് ആഞ്ഞിലിപ്പാലം റെയില്‍വേക്രോസിനു സമീപം ചിറയില്‍ എം. യദുകൃഷ്ണനാ(21)ണ് പിടിയിലായത്.
ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നും ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ടു കിളിപ്പിച്ചു വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊച്ചിന് ഷിപ്പിയാര്‍ഡിലെ അപ്രന്റീസാണ് ഇയാള്‍.
ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന.
ചേര്‍ത്തല എസ്ഐ തങ്കച്ചന്, ബസന്ത്, അബിന്‍, ഡാന്‍സാഫ് അംഗങ്ങളായ കെ.ജെ. സേവ്യര്‍, കെ.പി. ഗിരീഷ്, ബി. അനൂപ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.