പറവൂർ: കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതി ഒറീസ സ്വദേശി രഞ്ജിത്ത് പ്രദാനെ (38) രണ്ടു വർഷം കഠിന തടവിന് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടത ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചു. 25,000 രൂപ പിഴയുമൊടുക്കണം.
2018 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം നെല്ലിക്കുഴി മനക്കപ്പടി കവലയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന ഇയാളെ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസാണ് പിടികൂടിയത്.
കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി