ഏറ്റുമാനൂർ: ലോക്ക്ഡൗണ്‍ കാലത്തെ പ്രത്യേക സാഹചര്യം കാണക്കിലെടുത്തു ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി നാട്ടുകാരുടെ പരാതി.
ഒഴിഞ്ഞ പറന്പുകൾ കേന്ദ്രീകരിച്ചാണ് ഇവർ സംഘം ചേരുന്നത് എന്നാണു നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഐടിഐയ്ക്കു പുറകിലെ പറന്പിൽനിന്നു പോലീസിനെ കണ്ടു യുവാക്കൾ ബൈക്കുകൾ ഉപേക്ഷിച്ചു ഓടി രക്ഷപെട്ടത് സംശയത്തിന് ഇടയാക്കി.
എന്നാൽ ലോക്ക്ഡൗണ്‍ ആയതിനാൽ കഞ്ചാവ് മാഫിയ ഇപ്പോൾ അത്ര ശക്തമല്ലെന്നാണ് ഏറ്റുമാനൂർ എക്സൈസ് പറയുന്നത്. നിലവിലെ സാഹചര്യം കാണാക്കിലെടുത്തു മുഴുവൻ സമയങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ടെന്ന് എക്സൈസ് അറിയിച്ചു.
മുൻപ് കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റുമാനൂരിലെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നുണ്ട്. നിലവിൽ വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോൾ കഞ്ചാവ് കടത്തിനുള്ള സാഹചര്യം കുറവാണെന്നും എക്സൈസ് പറയുന്നു.
ആളുകൾ പുറത്തിറങ്ങുന്നത് കുറവായതിനാൽ ഇവരെ പെട്ടന്നു തിരിച്ചു അറിയാൻ കഴിയുമെന്നു എക്സൈസ് പറയുന്നു. കഴിഞ്ഞദിവസം ഗുണ്ട സംഘത്തിൽപ്പെട്ട മറ്റൊരു യുവാവിനെ ആക്രമിച്ച കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.
മാടപ്പാട് ചെറ്റയിൽ സുധീഷ് സുരേഷ് (19), ഏറ്റുമാനൂർ പുന്നത്തുറ തേനാകരാ ഷിന്േറാ (19), ഏറ്റുമാനൂർ പുന്നത്തുറ തേനാകരാ ഷെബിൻ (21), ഏറ്റുമാനൂർ കിഴക്കുംഭാഗംകര പടന്നമാക്കിൽ ബിബിൻ തങ്കച്ചൻ (20), ഏറ്റുമാനൂർ കിഴക്കക്കുംഭാഗംകര കുഴിപ്പറന്പിൽ അഭിജിത് (19) എന്നിവരാണു പിടിയിലായത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.