പള്ളിക്കത്തോട്: വീട്ടുമുറ്റത്ത് കഞ്ചാട് ചെടി നട്ടുവളർത്തിയവരെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു.
വാഴൂർ മൂലേഭാഗം സ്വദേശിയുടെ വീട്ടുമുറ്റത്ത് വളർത്തിയ രണ്ടു കഞ്ചാവ് ചെടികളാണ് ഇന്നലെ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും പള്ളിക്കത്തോട് പോലീസും ചേർന്നു പിടികൂടിയത്.
ചെടികൾ ഒന്നിന് 39 സെന്റീമീറ്ററും മറ്റൊന്നിന് 13 സെന്റിമീറ്ററും ഉയരമുണ്ട്. ചെടികൾ നട്ടുവളർത്തിയയാൾ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓപ് ചെയ്തിരിക്കുകയാണ്.
ചെടികൾ കണ്ടെത്തിയ വീട്ടിൽ യുവാക്കൾ ധാരാളമായി വരുന്നതായും രാത്രി വൈകിയും തങ്ങുന്നതായും ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളക്ക് വിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നിരീക്ഷണം നടത്തി വരികയായിരുന്നു. പോലീസ് നിരീക്ഷണം നടത്തുന്നുണ്ടെന്ന് മനസിലാക്കിയയാൾ രക്ഷപ്പെടുകയായിരുന്നു.
കാത്തിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കത്തോട് എസ്എച്ച്ഒ ടി.ആർ. ജിജു, എസ്ഐമാരായ ജോയ്, ബാബുരാജ്, സെബാസ്റ്റ്യൻ ജോർജ്, എഎസ്ഐമാരായ ജോമോൻ തോമസ്, മനോജ് കുമാർ, ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡ്
അംഗങ്ങളായപ്രതീഷ് രാജ്, തോംസണ്‍ കെ. മാത്യു, ശ്രീജിത് ബി. നായർ, കെ.ആർ. അജയകുമാർ, ഷമീർ, എസ്. അരുണ്‍ എന്നിവർ ചേർന്നാണു ചെടികൾ പിടികൂടിയത്.