ല​ഹ​രി മ​രു​ന്ന് ഗു​ളി​ക​ളു​മാ​യി യുവാവും പെൺസുഹൃത്തും പോലീസ് പിടിയിൽ; അകപ്പെട്ടത് ജി​ല്ല​യി​ലെ പ്ര​ധാ​ന ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് സം​ഘം


ചാത്തന്നൂർ: കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷണ​ർ ബി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​വും ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും ഓ​യൂ​ർ

ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ത്തി​യ സം​യു​ക്ത വാ​ഹ​ന പ​രി​ശേ​ാധ​ന​യി​ൽ മാ​ര​ക​മാ​യ 300 ല​ഹ​രി മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്തി​കൊ​ണ്ട് വ​ന്ന യു​വാ​വി​നെ​യും പെ​ൺ സു​ഹൃ​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച എ​ൻ​ഫീ​ൽ​ഡ് ഹി​മാ​ല​യ​ൻ ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

കൊ​ല്ലം-തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​ധാ​ന ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ക​ല്ലു​വാ​തു​ക്ക​ൽ ഇ​ളം​കു​ളം മു​സ്ത​ഫാ കോ​ട്ടേ​ജി​ൽ അ​ബേ​ദ്ക​ർ (22), കൊ​റ്റ​ൻ​ക​ര ത​ട്ടാ​ർ​കോ​ണം പേ​രൂ​ർ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ മി​നി (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായ​ത്.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​ധാ​ന സ്റ്റ​ണ്ട് ഷോ ​ന​ട​ത്തു​ന്ന ആ​ളാ​ണ് ഒ​ന്നാം പ്ര​തി അം​ബേ​ദ്ക​ർ. കൊ​ട്ടി​യ​ത്ത് ന​ട​ന്ന ബൈ​ക്ക് ഷോ​യി​ലാ​ണ് പ്ര​തി​ക​ൾ പ​രിച​യ​പ്പെ​ടു​ന്ന​ത്. അ​ന്ന് കൂ​ടെ ഷോ ​ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ണ് ഗു​ളി​ക​ക​ൾ കൈ​മാ​റി​യ​ത് ഇയാളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ഞ്ചാ​വ്, ല​ഹ​രി മ​രു​ന്ന് ഗു​ളി​ക​ക​ൾ ഉപയോഗിക്കുന് നവരുടെ പ്ര​ധാ​ന ട്രാ​ൻ​സ്പോ​ർ​ട്ട​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ അം​ബേ​ദ്ക​ർ. അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്കു​ക​ൾ ഓ​ടി​ക്കാ​നു​ള്ള ക​ഴി​വാ​ണ് അം​ബേ​ദ്ക​റി​നെ ല​ഹ​രി മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പ്രി​യ​ങ്ക​ര​ൻ ആ​ക്കു​ന്ന​ത്.

മാ​നസി​ക വി​ഭ്രാ​ന്തി ഉ​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന ഇ​ത്ത​രം ഗു​ളി​ക​ക​ൾ അ​മി​ത ല​ഹ​രി​യാ​ണ് ന​ൽ​കു​ന്ന​ത്. കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ്ണ​ർ ബി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ഷാ​ഡോ സം​ഘം രൂ​പീ​ക​രി​ച്ചശേ​ഷം ഇ​തു​വ​രെ 15 കേ​സു​ക​ളി​ലാ​യി 15 കി​ലോ ക​ഞ്ചാ​വ് 1200 ല​ഹ​രി മ​രു​ന്ന് ഗു​ളി​ക​ക​ൾ ആറ് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഓ​യൂ​ർ ചു​ങ്ക​ത്ത​റ​യി​ൽ ഇ​ന്നലെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് . പ്ര​ത്യേ​ക ഷാ​ഡോ അം​ഗ​ങ്ങ​ളാ​യ അ​രു​ൺ, അ​നി​ൽ​കു​മാ​ർ, അ​ശ്വ​ന്ത്, ഷാ​ജി, വി​ഷ്ണു എ​ന്നി​വ​രാ​ണ് അ​ന്വ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൻ പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷാ​ന​വാ​സ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷ് മ​ധു, ടോ​മി, ആ​ദീ​ഷ്, ഹ​രി​കൃ​ഷ്ണ​ൻ, മു​ബി​ൻ , ഗീ​തു . ജി.​കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment