തൃക്കൊടിത്താനം: താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തൃക്കൊടിത്താനം പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നു പിടികൂടി.
ആസാം സ്വദേശി ബിപുല്‍ ഗോഗോയ് (30) ആണ് അറസ്റ്റിലായത്. മാമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇയാള്‍ കെട്ടിടത്തിനു സമീപത്തായാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്.
ഏകദേശം ഒരു മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിർദേശാനുസരണം എസ്എച്ചഒ എം.ജെ. അരുണ്‍, എസ്ഐ സിബി മോന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജിമോന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സെല്‍വരാജ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.