മൂ​ന്നു കി​ലോ​ ക​ഞ്ചാ​വു​മാ​യി ക്രി​മിന​ൽ​ കേസ് പ്ര​തി​യും സഹായിയും പി​ടി​യി​ൽ


കാ​ട്ടാ​ക്ക​ട : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​യാ​ളും സ​ഹാ​യി​യും മൂ​ന്നു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ല​രേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലു​ൾ​പ്പെ​ട്ട അ​ന്തി​യൂ​ർ​ക്കോ​ണം കു​ന്നും​പു​റം എം.​ആ​ർ.​സ​ദ​ന​ത്തി​ൽ എം.​ഹേ​മ​ന്ദ്(27), സ​ഹാ​യി അ​ണ​പ്പാ​ട് ഇ​ല​വു​ങ്ക​ൽ പ​ടി​പ്പു​ര​വീ​ട്ടി​ൽ ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന എ.​അ​നീ​ഷ്(25) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 3.177കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഈ​ഴ​ക്കോ​ട് വെ​ളി​വി​ള ലെ​യ്‌​നി​ൽ ബൈ​ക്കി​ൽ വ​രു​മ്പോ​ഴാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ഇ​വ​രെ പ​രി​ശോ​ധി​ച്ച​ത്. ത

ു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​റ​ന​ല്ലൂ​ർ, നേ​മം, കാ​ട്ടാ​ക്ക​ട, മ​ല​യി​ൻ​കീ​ഴ്, ന​രു​വാ​മൂ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലു​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഹേ​മ​ന്ദ് എ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പൂ​ക്ക​ട​യി​ൽ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ല​യി​ൻ​കീ​ഴ് സി.​ഐ. ബി.​അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ. ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment