അഗളി : അട്ടപ്പാടി റിസർവേഡ് വനത്തിൽ ആനവായി പ്രദേശത്ത് വാഴത്തോട്ടത്തിൽ നട്ടുവളർത്തിയ നാലുമാസം പ്രായമായ കഞ്ചാവ് ചെടി വനംവകുപ്പ് അധികൃതർ കണ്ടെത്തി നശിപ്പിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന ഏഴ് ലിറ്റർ വാഷും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ആനവായ് താഴെ ഉൗരിൽ കക്കിയുടെ മകൻ പണലിക്കെതിരെ വനംവകുപ്പ് കേസെടുത്തു.
ഇയാൾ ഓടി രക്ഷപെട്ടു. ആനവായ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം രവികുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ്കുമാർ ബീറ്റ് ഓഫിസർമാരായ അനിൽ,യു രാകേഷ്,എം അൻസാർ, പികെ മഞ്ജു, വാച്ചർമാരായ സ്വാമിനാഥൻ, കെ ഷണ്മുഖൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.