കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്. ഇന്ന് രാവിലെ 7.30ന് കോഴിക്കോടെത്തിയ ചെന്നൈ മെയിലിലാണ് കഞ്ചാവുണ്ടായിരുന്നത്. കണ്ണൂരിലേക്കുള്ള പാഴ്സലായാണ് കഞ്ചാവ് എത്തിച്ചത്.
ആര്‍പിഎഫ് പാഴ്സലുകള്‍ പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. എവിടെ നിന്നാണ് എത്തിച്ചതെന്നും ആര്‍ക്കാണ് കൊണ്ടുവന്നതെന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ മോഡലകുള്ക്ക് പതിവായി കഞ്ചാവ് എത്തിച്ചിരുന്ന രണ്ട് പേരെ ആര്‍പിഎഫും എക്സൈസും ചേര്‍ന്ന് കൊച്ചിയില്‍ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ആര്‍പിഎഫും കഞ്ചാവ് പിടികൂടിയത്.