കൊച്ചി: നമ്മുടെ പ്രദേശങ്ങളില്‍ മയക്കുമരുന്നു മാഫിയകള്‍ സജീവമാണോ, എങ്കില്‍ ഈ മൂന്ന് നമ്പറുകള്‍ സൂക്ഷിക്കാം.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ ആയോ, ഓഡിയോ ആയോ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലേക്കോ 9497980430 എന്ന ഡാന്‍സാഫ് നമ്പറിലേക്കോ അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ പറയുന്നു.
മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ യുവാക്കള്‍വരെ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കുന്നു.
ഒരു എല്‍എസ്ഡി സ്റ്റാമ്പ് ഉപയോഗിച്ചാല്‍ ഏകദേശം 12 മണിക്കൂര്‍വരെ ഹാലൂസിനേഷന് എന്ന പ്രതിഭാസത്തില്‍ മയക്കത്തിലാവുകയും അടുത്ത ദിവസങ്ങളില്‍ ഡോസ് കൂടുതല്‍വേണ്ടി വരുന്ന അവസ്ഥ സംജാതമാകുകയും ചെയ്തുവരുന്നുണ്ട്.
ഇവ കൂടുതല്‍ ഉപയോഗിച്ചാല്‍ ഇത്തരക്കാരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ സാധിക്കാതെ വരുമെന്നും അധികൃതര്‍ പറയുന്നു. ഇത്തരം അവസ്ഥ സംജാതമാകാതിരിക്കുന്നതിനായാണു കര്‍ശന നടപടികളിലേക്കു പോലീസ് തിരിയുന്നത്.
പൊതുജനങ്ങളുടെ സഹായത്തോടെ മാഫിയകളെ തുരുത്താനാണു ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു സംഘം കൊച്ചിയില്‍ പിടിയിലായതോടെയാണു അന്വേഷണം വ്യാപിപ്പിക്കുന്നത്.
കോവിഡ് മഹാമാരിക്കുശേഷം വളരെ ഉയര്‍ന്ന തോതിലുള്ള വിവിധയിനം മയക്കുമരുന്നുകള്‍ കേരളത്തിലേക്കു എത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു മയക്കുമരുന്ന് മാഫിയയെ ഉന്മൂലനം ചെയ്യാന്‍ സകല സജ്ജീകരണങ്ങളുമായി അധികൃതര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.