പുനലൂർ: കിഴക്കൻ മേഖലയിൽ പൊതികളിലാക്കിയ കഞ്ചാവ് സുലഭമാകുന്നു. സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് എത്തിയ്ക്കുന്ന സംഘങ്ങളും സജീവം.പുനലൂർ നഗരത്തിൽ ദിവസേന ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് വില്പന നടത്തി വരുന്നത്.
യുവാക്കളടങ്ങിയ സംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിയ്ക്കുന്നത്. അഞ്ചൽ മേഖലയിൽ കഞ്ചാവു കച്ചവടം നടത്തിവന്ന സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്യസംസ്ഥാനക്കാരും കിഴക്കൻ മേഖലയിൽ കഞ്ചാവ് വിതരണം നടത്തി വരുന്നു.
00 രൂപ മുതലുള്ള പൊതികളാണ് സംഘം സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.പോലീസ്, എക്സൈസ് സംഘങ്ങൾ പിടികൂടുന്നത് മിക്കപ്പോഴും ചെറുകിട കച്ചവടക്കാരെയാണ്. വൻകിടക്കാരെ പിടികൂടാൻ കഴിയുന്നുമില്ല.
ആര്യങ്കാവ് ചെക്ക് പോസ്റ്റു വഴിയും വൻതോതിൽ കഞ്ചാവുകടത്തുന്നുണ്ട്. എത്രയും വേഗം കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്.