കൊല്ലം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾക്കെതിരെ എക്സൈസ് സംഘം കേസെടുത്തു.തൃക്കടവുര്‍ വെങ്കേക്കര സ്വദേശി ജോജി ജോര്‍ജിനെ പ്രതിയാക്കി എന്‍ ഡി പി എസ് നിയമ പ്രകാരമാണ് കേസ് എടുത്തത്.
ഓണം സ്പെഷ്യല്ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് എൻഫോഴ്സ്മെൻറ് പ്രവര്‍ത്തനം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങളായി എക്സൈസ് സംഘം ഇയാളെ രഹസ്യമായ് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ജോജിയുടെ വീട് പരിശോധിച്ച് വീടിന്റെ ബാല്‍ക്കണിയില്‍ വളര്‍ത്തിയിരുന്ന നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ എം.സുരേഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസിര്‍മാരായ സി.ശ്രീകുമാര്‍,ജയകൃഷ്ണന്.ബി,അനൂപ്.എ.രവി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ബിന്ദുലേഖ.ബിഎല്‍, എക്സൈസ് ഡ്രൈവര്‍ രാജഗോപാല്‍.എം എന്നിവര്‍ പങ്കെടുത്തു.