
ചാലക്കുടി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽവച്ച് കാറിൽനിന്ന് കഞ്ചാവു സഹിതം യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി.
കോട്ടയം വെച്ചൂർ ഇടയാഴം ഹരിതാലയത്തിൽ സരിത (28), പാലക്കാട് വല്ലപ്പുഴ മണത്തൊടി സുധീർ (46) എന്നിവരെയാണ് ഡിവൈഎസ്പി സി.ആർ. സന്തോഷ്, സിഐ കെ.എസ്. സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.
കാറിൽനിന്നും 1050 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുലർച്ചെ 1.15നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വില്പനക്കാർക്ക് കൈമാറുന്നതിനുവേണ്ടി കെഎസ്ആർടിസി ബസ് സ്റ്റേഷനു മുന്നിൽ കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുന്പോഴാണ് പോലീസ് പിടിയിലായത്.
ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.