നെടുമങ്ങാട്: വാടകവീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവു പിടികൂടി. മഞ്ച- ചാമ്പപുരയിലാണു സംഭവം. മൂന്ന് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച 20 കിലോഗ്രാമോളം കഞ്ചാവാണു പിടികൂടിയത്.
നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്.പാലക്കാട് സ്വദേശിനി ഭുവനേശ്വരി (24)യെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മനോജ് (23) എന്നയാൾ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് റെയ്ഡ് നടത്തിയത്.
ആലപ്പുഴ കഞ്ചാവ് കേസിൽ രണ്ട് പേർ പിടിയിലായിരുന്നു.അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
2 മാസം മുൻപാണ് ഇവർ മഞ്ചയിൽ വീട് വാടകയ്ക്ക് എടുത്തതെന്നും ഇവർ വീടിന് പുറത്ത് ഇറങ്ങാറില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു . എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമിൽ വച്ച് നശിപ്പിക്കാൻ ശ്രമിച്ചു. മനോജിനെ കൂടാതെ ഒരാൾ കൂടി ഉള്ളതായി വിവരം ഉണ്ട്.