കൊല്ലം: സ്കൂൾ-കോളേജ് വിദ്യാർഥികൾ, യുവാക്കൾ എന്നിവരുടെ ഇടയിൽ വിൽപ്പനയ്ക്കായി ചെറുപൊതികളിലായി പൊതിഞ്ഞ 125 ചെറുപൊതികളിലെ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിലായി.
കൊല്ലം വാളത്തുംഗൽ തോട്ടുവക്കാവ് ഭദ്രകാളീ ഭഗവതി ക്ഷേത്രത്തിന് സമീപം വാളത്തുംഗൽ തോട്ടുവക്കാവ് വടക്കതിൽ ആകാശ് (20 ), ഇരവിപുരം മാടൻപള്ളി ഗുരുമന്ദിരം ദേശത്ത് സരയൂനഗറിൽ സെയ്ദലി (20) എന്നിവരെയാണ് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആകാശ് നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. സുഹൃത്തുക്കളുമായി തമിഴ്നാട്ടിൽ പോയി കഞ്ചാവ് വാങ്ങിവന്ന് പൊതി ഒന്നിന് 300 രൂപാ നിരക്കിൽ സ്കൂൾ-കോളേജ് കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും വിൽപ്പന നടത്തുന്നതാണ് ആകാശിന്റെ രീതി.
കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടുകാരെ മാറിമാറി തമിഴ്നാട്ടിലേക്ക് കൂട്ടിക്കൊണ്ട ുപോയി കിലോകണക്കിന് കഞ്ചാവ് വാങ്ങിക്കൊണ്ട ുവന്ന് മൊത്തമായും ചില്ലറയായും വിൽപ്പന നടത്താറുണ്ട്.
കൂട്ടിന് പോകുന്ന കൂട്ടാളികൾക്ക് വാങ്ങിക്കൊണ്ട ു വരുന്ന കഞ്ചാവിൽനിന്നും കുറേ ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമായി കൊടുക്കാറുണ്ടെന്നും ഒരാളെ സ്ഥിരമായി കഞ്ചാവ് എടുക്കാൻ കൊണ്ടുപോകാറില്ലെന്നും ആകാശ് പറഞ്ഞു.
പ്രതികളെ പിടിച്ച് മേൽ നടപടികൾ സ്വീകരിക്കുന്നതിനിടയിൽ ഇവരിൽനിന്നും കഞ്ചാവ് വാങ്ങുന്നതിനായി 15 നും 20 നും ഇടയിൽ പ്രായംവരുന്ന നിരവധി യുവാക്കൾ ബൈക്കുകളിൽ ആകാശിന്റെ വീട്ടിൽ വന്നിരുന്നു. എങ്കിലും എക്സൈസ് വാഹനം കണ്ട ് അവർ വളരെ വേഗത്തിൽ തിരിച്ചുപോയി.
സുനാമി ഫ്ളാറ്റുകളുടെ സമീപ സ്ഥലങ്ങൾ താവളമാക്കി യുവാക്കൾ ഒത്തുകൂടി ലഹരി വസ്തുക്കൾ ഉപയോഗിച്ചുവരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈഭാഗങ്ങളിൽ രഹസ്യ നിരീക്ഷണം ശക്തമാക്കി.
റെയിഡിൽ എക്സൈസ് സിഐ ഐ.നൗഷാദിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ എസ്.പൂക്കുട്ടി, പ്രിവന്റീവ് ഓഫീസർ ആർ.സുരേഷ്ബാബു, സിഇഒമാരായ ബിജുമോൻ, സതീഷ്ചന്ദ്രൻ, രഞ്ജിത്, ദിലീപ്കുമാർ എന്നിവരുമുണ്ടായിരുന്നു.