തൃശൂർ: പൂരത്തിന് ശക്തൻ മാർക്കറ്റ് കേന്ദ്രികരിച്ച് ചില്ലറ വിൽപനക്കായി കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി ഉന്നത ബിരുദധാരിയായ യുവാവ് പിടിയിൽ.തൃശൂർ മുളംകുന്നത്ത്കാവ് കിള്ളനെല്ലൂർ കോഞ്ചേരി അമ്മാംകുഴി റോഡിലെ ആലപ്പാടൻ വീട്ടിൽ എബിൻ ഒൗസേഫിനെ (28) യാണ് തൃശൂർ എക്സൈസ് എൻഫോഴസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കൊക്കാല ഭാഗത്താണ് പിടികൂടിയത്. എബിൻ സ്ഥിരമായി തമിഴ്നാട്ടിൽനിന്നു ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണിയാണ്. ഈ സംഘത്തിൽപ്പെട്ടവരിൽനിന്നു നിരവധി തവണ കഞ്ചാവ് പിടിച്ചെടുത്തിട്ടണ്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തികുന്നതെന്ന് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസ് പറഞ്ഞു. തമിഴ്നാട്ടിൽ അന്വേഷണം നടത്തി ഇവരുടെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
എക്സൈസ ഇൻസ്പെക്ടർ എസ്. ഷാജി. പ്രിവന്റീവ് ഓഫീസർ എം.ജി. അനുപ് കുമാർ, അനന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ, ഗിരിധരൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമമാൻഡു ചെയ്തു ജയിലിലാക്കി.