തിരുവനന്തപുരം: സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന യുവാവിനെ ഒന്നേകാൽ കിലോ കഞ്ചാവുമായി പിടികൂടി. ക്രിമിനൽ കേസുകളിലടക്കം പ്രതിയായ മണ്ണടിക്കോണം സ്വദേശിയായ അജീഷ്കുമാറിനെയാണ് നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സച്ചിനും സംഘവും പിടികൂടിയത്.
കഞ്ചാവു പൊതികളുമായി ചില്ലറ വിൽപനയ്ക്കായി എത്തിയ പ്രതിയെ നെയ്യാറ്റിൻകര റെയിൽവെ റോഡിൽ വച്ചാണ് പിടികൂടിയത്. ഈ മാസം നെയ്യാറ്റിൻകര ഭാഗത്ത് നടത്തിയ വ്യാപക പരിശോധനയിൽ പിടികൂടൂന്ന പത്താമത്തെ പ്രതിയാണ് അജീഷ്.
സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ കെ ഷാജു ജയശേഖർ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,ശങ്കർ, പ്രശാന്ത് ലാൽ, വിനോദ്, പ്രസന്നൻ, രാജേഷ്,ഡ്രൈവർ സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.