പഴയങ്ങാടി: പുതിയങ്ങാടി ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്ത് വച്ച് പുകയില ഉല്പന്നങ്ങൾ പിടികൂടി. ഇന്നലെ രാത്രി 12 ഓടെയാണ് പുതിയങ്ങാടി സ്വദേശി കെ.ടി.അറഫാത്തി (26)നെ പഴയങ്ങാടി എസ് ഐ പി.ബി. സജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്ന് മൊത്ത വില്പനക്കായി കൊണ്ടുവന്ന പാൻ ഉൽപന്നങ്ങളാണ് പിടികൂടിയത്. സ്കൂൾ പരിസരങ്ങളിൽ നിന്ന് വ്യാപകമായി പുകയില ഉൽപന്നങ്ങൾ വിൽകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പുകയില ഉല്പന്നം വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തിയ എസ്ഐ പ്രതിയെ കുടുക്കുകയായിരുന്നു.