ചാവക്കാട്: മൂന്നയിനിയിൽനിന്ന് കഞ്ചാവുമായി യുവതിയായ വീട്ടമ്മ പിടിയിൽ. നായാടി കോളനിക്കു സമീപം കൊട്ടിലിങ്ങൽ നൗഷാദിന്റെ ഭാര്യ സലീന(35)യെയാണ് വടക്കേക്കാട് എസ്ഐ കെ. അബ്ദുൾ ഹക്കീമിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
മൂന്നയിനിയിൽ കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടെന്ന് കുന്നംകുളം എസിപി ടി.എസ്. സിനോജിനു വിവരം ലഭിച്ചതിനെത്തുടർന്ന് വടക്കേക്കാട് പോലീസ് നൗഷാദിന്റെ വീട്ടിലെത്തി. പോലീസിന്റെ വരവ് കണ്ട് നൗഷാദ് ഓടി. വീട്ടിൽ നടത്തിയ പരിശോധനയിൽ ആടുക്കളയിൽനിന്ന് 160 ഗ്രാം കഞ്ചാവ് ലഭിച്ചു.
യുവതി അറസ്റ്റിലായി. നൗഷാദ് നേരത്തെ അഞ്ചുതവണ കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. പോലീസ് പറഞ്ഞു.എസ്ഐ കെ. പ്രദീപ്കുമാർ, എഎസ്ഐമാരായ അക്ബർ, സന്തോഷ്, സിപിഒ പ്രേമൻ, ലോഫിരാജ്, രണ്‍ദീപ്, വനിത ഡിപിഒ സൗമ്യശ്രീ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.