കൊച്ചി: കഞ്ചാവും ചരസുമായി 12 സിനിമാ പ്രവർത്തകർ കൊച്ചിയിൽ അറസ്റ്റിൽ. ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ അടുത്തുള്ള രണ്ടു ഫ്ളാറ്റുകളിൽ താമസിച്ചിരുന്നരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്.
ഇവരിൽ കഞ്ചാവും ചരസും കൈവശം വച്ചതിന് കൊട്ടാരക്കര പനവേലി കല്ലുപുരത്തു എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത് അരുണ്‍(28) എന്നിവരെയും കഞ്ചാവ് ഉപയോഗിച്ചതിന് കൂടെയുണ്ടായിരുന്ന 10 പേരെയുമാണ് അറസ്റ്റു ചെയ്തത്. ഇവർ സിനിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇൻഫോപാർക്ക് സിഐ രാധാമണിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.