കൊച്ചി: നഗരത്തില്‍ മൂന്നു കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാരന് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോലീസ്. കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയെന്നാണു അന്വേഷിക്കുന്നത്.
ഇതരംസ്ഥാനക്കാര്ക്കും ടെക്കികള്‍ക്കും നല്കുന്നതിനുവേണ്ടി ഒഡീഷയില്നിന്നാണു കഞ്ചാവ് എത്തിച്ചതെന്നു പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ഒഡീഷ സ്വദേശിയായ ദീപക് കുമാര്‍ ബെഹ്റയെ (24) ആണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്നു പിടികൂടിയത്.
ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ട് ഭാഗത്തുള്ള ലേഡീസ് ഹോസ്റ്റലിനു സമീപത്തുള്ള റോഡിലൂടെ സൈക്കിളില്‍ ബാഗുമായി പോകുന്നതുകണ്ടു സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെടുത്തത്.
ഇന്‍ഫോപാര്‍ക്ക് ഭാഗങ്ങളിലുള്ള ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിതരണവും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഡാന്‍സാഫ് ടീം കുറച്ചു ദിവസങ്ങളിലായി ഇവിടെ നിരീക്ഷണം നടത്തിവരികയായിരുന്നു.