ചാവക്കാട്: തീരദേശത്തെ ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യാനായി കൊണ്ടുവന്ന പത്തു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ചാവക്കാട് സിഐ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ ഗജപതി ജില്ലയിലെ ഉദയഗിരി ചെല്ലകട സ്വദേശി സുരേന്ദ്ര ചിഞ്ചാനിയുടെ മകൻ മഹീന്ദ്ര ചിഞ്ചാനി (46) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്കു 12.30നു ചാവക്കാട് ബസ് സ്റ്റാൻഡിൽനിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലാപ്ടോപ്പ് മോഡൽ വലിയ ബാഗിൽ രണ്ടുകിലോ വീതമുള്ള അഞ്ചു പായ്ക്കറ്റുകളാണു സൂക്ഷിച്ചിരുന്നത്. കുറ്റിപ്പുറത്തുനിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലാണു മഹീന്ദ്രൻ ചാവക്കാട്ടു വന്നിറങ്ങിയത്. ഒറീസയിൽനിന്നു ട്രെയിൻ മാർഗം കോക്കോട്ടേക്കും, അവിടെനിന്നു ട്രെയിനിൽ കുറ്റിപ്പുറത്തും എത്തുകയായിരുന്നു.
ജില്ലാപോലീസ് മേധാവി വിജയകുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ അഷറഫ്, സീനിയർ സിപിഒമാരായ രാഗേഷ്, ഹബീബ്, സുദേവ്, ചാവക്കാട് സിഐ സ്റ്റേഷനിലെ എസ്ഐ കെ.വി. മാധവൻ, സിപിഒ മാരായ സന്ദീപ്, ജോഷി, വർഗീസ,് സുനിൽ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.