കൊല്ലം :നഗരത്തിലെ വിവിധഭാഗങ്ങളിലും, ചാത്തന്നൂർ മേഖലയിലും, വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 6.832 കിലോ ഗ്രാം കഞ്ചാവുമായി രണ്ടു പേരെ സിറ്റി പോലിസ് പിടികൂടി. ചാത്തന്നൂർ, കാരംകോട്, പ്രസാദ് നിവാസിൽ,അനൂപും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്നും കൊല്ലം സിറ്റി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ,ഡി.സി.ആർ.ബി അസ്സി.കമ്മീഷണർ അനിൽകൂമാർ. എം, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ.ആർ എന്നീവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുടെ പിടിയിലായത്.
കൊല്ലം നഗരത്തിൽ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
