കൊല്ലങ്കോട്: പൊള്ളാച്ചിയിൽ നിന്നും തൃശൂരിലേക്കുള്ള സ്വകാര്യബസിൽ ഒളിപ്പിച്ചുകൊണ്ടുവന്ന ഒരുകിലോ 200 ഗ്രാം കഞ്ചാവുസഹിതം എറണാകുളം സ്വദേശികളായ രണ്ടുപേരെ കൊല്ലങ്കോട് എക്സൈസ് അധികൃതർ പിടികൂടി. രാമേശ്വരം പള്ളിക്കുന്നേൽ വീട്ടിൽ ഷാജി തോമസിന്റെ മകൻ സിബിൻ ഷാജി തോമസ് (21), തോപ്പുംപടി കുന്ദത്തുകാട് വീട്ടില് ഷാജി മകൻ ജിബിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അരുവന്നൂർത്തറയിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവുകണ്ടെത്തിയത്. അറസ്റ്റിലായ ഇരുവർക്കുമെതിരെ കേസെടുത്തു. കൊല്ലങ്കോട് റെയ്ഞ്ച് സജികുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ കാർത്തിക് പ്രസാദ്,് പ്രിവന്റീവ് ഓഫീസർമാരായ കലാധരൻ, വിനോദ്കുമാർ, സിഇഒമാരായ ലക്ഷ്മണൻ, ബാബു, പ്രജീഷ്, രമേശ്, അനിരുദ്ധൻ, രമേശ് എന്നിവരടങ്ങിയ സംഘമാണ് വാഹനപരിശോധനയിൽ പങ്കെടുത്തത്. അറസ്റ്റിലായ ഇരുവരേയും ചിറ്റൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.