കോട്ടയം: മയക്കുമരുന്ന് സംഘത്തലവൻ എക്സൈസ് ഉദ്യോസ്ഥന്റെ കൈ കടിച്ചു മുറിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി കഞ്ചാവ്, എൽഎസ്ഡി സ്റ്റാന്പുകൾ വിൽപ്പന നടത്തിയിരുന്ന ഗുണ്ടാ നേതാവിനെ എക്സൈസ് പിടികൂടിയപ്പോഴാണു എക്സൈസിനെ ആക്രമിച്ചത്.
നിരവധി നാർക്കോട്ടിക്ക് കേസിലെ പ്രതി കൊല്ലാട് നാൽകവല മാങ്ങാനം കക്കത്തുകുഴി മിഥുൻ (വേതാളം) കഞ്ചാവുമായി വരവേമൽപിടിത്തത്തിൽ ഷാഡോ ടിം സിഇഒ മാമ്മൻ ശാമുവേലിന്റെ കൈവിരൽ കടിച്ചു മുറിച്ചു. പാന്പാടി റേഞ്ച് ഇൻസ്പെക്ടർ വി.പി. അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ കഞ്ചാവ് വിഴുങ്ങുവാൻ ശ്രമിച്ചത് തടഞ്ഞപ്പോളാണു കൈവിരലിൽ കടിച്ചത്.
ഇയാളിൽനിന്നും അഞ്ചു പൊതി കഞ്ചാവ് പിടിച്ചെടുത്തു. ജില്ലയിലെ ഉന്നത കുടുംബങ്ങളിലെ കുട്ടികൾ ഇയാളുടെ ഉപഭോക്താക്കളാണ്. നിക്കറിന്റെ പോക്കറ്റിൽനിന്നും മലപ്പുറം കത്തി വീശി ഭീഷിണിപ്പെടുത്തിയെങ്കിലും ബലപ്രയോഗത്തിൽ കീഴടക്കി. റെയ്ഡിൽ അസിസ്റ്റന്റ് ഇൻസ്പക്ടർ സജീവ്, പിഒമാരായ ബിജു ജേക്കബ്, ശ്രീകാന്ത്, സിഇഒമാരായ അരുണ്‍, ലൈജു എന്നിവർ പങ്കെടുത്തു.