നഗരം കഞ്ചാവ് മാഫിയയുടെ പിടിയിൽ; 12 ദി​വ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 23 കി​ലോ ക​ഞ്ചാ​വ്;  ബംഗളൂർ നഗരങ്ങളിൽ നടക്കുന്ന ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണ് കഞ്ചാവ് വിൽപന തുടങ്ങിയതെന്ന്  അറസ്റ്റിലായ യുവാക്കൾ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​കു​ന്നു. 12 ദി​വ​സ​ത്തി​നി​ടെ 23 കി​ലോ ക​ഞ്ചാ​വാ​ണ് ജി​ല്ലാ ആ​ന്റി നാ​ര്‍​ക്കോ​ട്ടി​ക്ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും (ഡ​ന്‍​സാ​ഫ്) ലോ​ക്ക​ല്‍ പോ​ലീ​സും പി​ടി​കൂ​ടി​യ​ത്. കൂ​ടാ​തെ നി​രോ​ധി​ത ന്യൂ​ജ​ന്‍ ല​ഹ​രി​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ എ​ക്സ്റ്റ​സി പി​ല്‍​സ് 50 എ​ണ്ണ​വും സ്റ്റാ​മ്പ് രൂ​പ​ത്തി​ലു​ള്ള എ​ല്‍​എ​സ്ഡി 25 എ​ണ്ണ​വും ഹാ​ഷി​ഷ് 50 ഗ്രാ​മും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ആ​ന്ധ്ര​യി​ല്‍​നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​മാ​ണ് കൂ​ടു​ത​ല്‍ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ത​ട​യി​ടാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​റു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഇ​ന്ന​ലെ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​രി​ക്കു​നി എ​ര​വ​ന്നൂ​ര്‍ സ്വ​ദേ​ശി തു​വ്വാ​ട്ടു വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റ​ബി (21), ന​രി​ക്കു​നി പു​ന്ന​ശ്ശേ​രി സ്വ​ദേ​ശി കാ​യ​ലാ​ട്ടു​മ്മ​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ക് (20) എ​ന്നി​വ​രെ​യാ​ണ് കു​ന്ദ​മം​ഗ​ലം പോ​ലീ​സും കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് അ​സി. ക​മ്മീ​ഷ​ണ​ര്‍ ഇ.​പി. പൃ​ഥ്വി​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ആ​ന്റി നാ​ര്‍​ക്കോ​ട്ടി​ക്ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും (ഡ​ന്‍​സാ​ഫ്)​ചേ​ര്‍​ന്ന് കു​ന്ദ​മം​ഗ​ലം ചൂ​ലാം​വ​യ​ല്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​ജെ പാ​ര്‍​ട്ടി​ക്കു​ള്ള പ​ണ​ത്തി​ന് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന
ഗോ​വ,ബാം​ഗ്ലൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഇ​ത്ത​രം പാ​ര്‍​ട്ടി​ക​ളി​ല്‍ ദീ​ര്‍​ഘ​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് റ​ബി, മു​ഹ​മ്മ​ദ് ആ​ഷി​ക് എ​ന്നി​വ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്.

പു​ത്ത​ന്‍ ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ആ​യ എ​ല്‍​എ​സ്ഡി , എം​ഡി​എം​എ എ​ക്റ്റ​സി, ഹാ​ഷി​ഷ് , കൊ​ക്കെ​യി​ന്‍ തു​ട​ങ്ങി​യ​വ​യ്ക്കും ഇ​രു​വ​രും അ​ടി​മ​പെ​ട്ടി​ട്ടു​ണ്ട്. ആ​ഢം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നും അ​മി​ത​മാ​യ ആ​ദാ​യ​ത്തി​നു വേ​ണ്ടി ഇ​വ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട്,ആ​ന്ധ്രാ പ്ര​ദേ​ശ്, ക​ര്‍​ണ്ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം ക​ഞ്ചാ​വ് ഇ​വി​ടെ എ​ത്തി​ച്ച് 500 രൂ​പ​യു​ടെ ചെ​റു പാ​ക്ക​റ്റു​ക​ളാ​ക്കി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ജി​ല്ല​യി​ലെ ന​രി​ക്കു​നി, പാ​റ​ന്നൂ​ര്‍, ചേ​ള​ന്നൂ​ര്‍, കാ​ര​ക്കു​ന്ന​ത്ത്, ത​ട​മ്പാ​ട്ടു​താ​ഴം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ കൂ​ടു​ത​ലാ​യും ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്.

പ്ര​തി​ക​ളി​ല്‍ മു​ഹ​മ്മ​ദ് റ​ബി​യാ​ണ് ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​ട്ട് പോ​യി വ​ലി​യ അ​ള​വി​ലു​ള്ള ക​ഞ്ചാ​വ് നാ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​ത്. പി​ന്നീ​ട് ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ല്‍ വെ​ച്ച് ചെ​റു പാ​ക്ക​റ്റു​ക​ള്‍ ആ​ക്കി​യ ശേ​ഷം കൂ​ട്ടാ​ളി​യാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്കും സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു ചി​ല​രും ചേ​ര്‍​ന്നാ​ണ് ആ​വ​ശ്യ​ക്കാ​രാ​യ യു​വാ​ക്ക​ള്‍​ക്കും, വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്.

വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കു​മി​ട​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് ഡ​ന്‍​സാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യയ്​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പി​ടി​യി​ലാ​യ​വ​രി​ല്‍നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടാ​നാ​യ​ത്.

കു​ന്ദ​മം​ഗ​ലം എ​സ്‌​ഐ എ​സ്.​ബി. കൈ​ലാ​സ് നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ്‌​ഐ വേ​ണു​ഗോ​പാ​ല്‍ , ഡ്രൈ​വ​ര്‍ സി​പി​ഒ സു​ബീ​ഷ് ജി​ല്ലാ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക്ക് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​എ​സ്‌​ഐ അ​ബ്ദു​ള്‍ മു​നീ​ര്‍ , കെ. ​രാ​ജീ​വ​ന്‍ , എം. ​മു​ഹ​മ്മ​ദ് ഷാ​ഫി, എം. ​സ​ജി, കെ. ​അ​ഖി​ലേ​ഷ് ,കെ.​എ. ജോ​മോ​ന്‍ ,എ​ന്‍ . ന​വീ​ന്‍ ,കെ. ​പ്ര​പി​ന്‍ , ജി​നേ​ഷ് ചൂ​ലൂ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തെ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Related posts