മലപ്പുറം: തിരൂരങ്ങാടിയിൽ നടന്ന വൻകഞ്ചാവ് വേട്ടയിൽ യുവതി അടക്കം മൂന്നുപേർ പിടിയിൽ. 60 കിലോ കഞ്ചാവ് ഇവരിൽ നിന്നു തിരൂരങ്ങാടി പോലീസ് പിടികൂടി. ആന്ധ്രസ്വദേശികളായ ശ്രീനിവാസ് (22), നാഗദേവി (22), ഇടുക്കി സ്വദേശി അഖിൽ (23) എന്നിവരാണ് വെന്നിയൂർ ദേശീയപാതയിൽ വച്ചു പിടിയിലായത്.
ആന്ധ്രപ്രദേശിൽ നിന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കാറിൽ എത്തിച്ചതായിരുന്നു കഞ്ചാവ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു തിരൂരങ്ങാടി സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ഇന്നലെ വൈകുന്നേരം ദേശീയപാതയിൽ വച്ചു പിടിയിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു. പ്രതികളെ ഇന്നു പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
പ