ഏറ്റുമാനൂർ: നീണ്ടൂർ ഒണംതുരുത്തിൽ നിന്നും ഏഴംഗ കഞ്ചാവ് മാഫിയ സംഘത്തെ എക്സൈസ് പിടികൂടി. ഓണം തുരുത്ത് സ്വദേശികളായ പൊള്ളക്കര ബിബിൻ മത്തായി (22), കരിക്കുളം ജോബിൻ (21), മറവൂർ അഭിജിത്ത് (19), കൈപ്പുഴ സ്വദേശികളായ പുതിയപറന്പിൽ ഷാലിൻ (20), കണിയരം തൊട്ടിയിൽ വിഷ്ണു പ്രസാദ് (20), പുളിക്കൽ വിജിൽ (18),നീണ്ടൂർ സ്വദേശി തൈപ്പറന്പിൽ ജോസഫ് (20) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറു വരെ എക്സൈസ് സംഘ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നു മൂന്ന് ഗ്രാം മുതൽ അഞ്ചു ഗ്രാം വരെ കഞ്ചാവും പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ബി. റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.