നാദാപുരം: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന സംഘത്തിലെ രണ്ട് പേര് നാദാപുരം എക്സൈസ് പിടിയിലായി.വാണിമേല്‍ സ്വദേശി കാവിലും പാറ വീട്ടില്‍ അബ്ദുള്‍ റസാഖ് (36),കുറ്റ്യാടി വടയം സ്വദേശി മാരാം വീട്ടില്‍ സുര്‍ജിത്ത് (30) എന്നിവരെയാണ് നാദാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സുരേന്ദ്രനും സംഘവും പിടികൂടിയത്.
വാണിമേല്‍ ഭൂമിവാതുക്കലില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കെ എല്‍ 18 ക്യു 3686 നമ്പര്‍ ആക്ടിവ സ്ക്കൂട്ടറില്‍ കടത്തുകയായിരുന്ന ചെറിയ പൊതികളിലാക്കി വില്പനക്കായി സൂക്ഷിച്ച നിലയില്‍ 150 ഗ്രാം കഞ്ചാവുമായാണ് റസാഖ് പിടിയിലായത്.
പ്രതി മുമ്പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ആണെന്ന് അദികൃതര്‍ പറഞ്ഞു.ഇയാളെ ചോദ്യം ചെയതതില്‍ നിന്നാണ് കുറ്റ്യാടി പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട അമ്പലക്കുളങ്ങര പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാണ വൈകുന്നേരം മൂന്നരയോടെ് സുര്‍ജിത്ത് പിടിയിലാവുന്നത്.
പ്രതിയില്‍ നിന്ന് 50 ഗ്രാം കഞ്ചാവ് എക്സൈസ് അധികൃതര്‍ കണ്ടെത്തി. നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുട്ടിയുടെ സ്വര്‍ണ്ണമാല അപഹരിച്ച കേസിലെ പ്രതിയാണ് സുര്‍ജിത്ത്.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി.ഷാജി,സി ഇ ഒ മാരായ കെ.ഷിരാജ്, ടി.സനു,എ.രാഹുല്‍,വിജേഷ്,നിഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.