വീ​ട്ടി​ൽ ന​ട്ടു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി ഇ​ടു​ക്കി​യി​ലെ ര​മ​ണ​ൻ പി​ടി​യി​ൽ; പ​ത്ത് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം

ഇ​ടു​ക്കി: വീ​ട്ടി​ൽ ന​ട്ടു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി ഇ​ടു​ക്കി മ​ച്ചി​പ്ലാ​വി​ൽ യു​വാ​വ് പി​ടി​യി​ൽ. മ​ച്ചി​പ്ലാ​വ് ഓ​ലി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ര​മ​ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ൽ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​ന്നി​രു​ന്ന 66 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യു​മാ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്.

ക​ഞ്ചാ​വ് ചെ​ടി ന​ട്ടു വ​ള​ർ​ത്തു​ന്ന​ത് പ​ത്ത് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Related posts

Leave a Comment