കൊല്ലങ്കോട്: കൊല്ലങ്കോട്ട് വീണ്ടും കഞ്ചാവു വേട്ട. പഴനിയിൽ നിന്നും തൃശ്ശൂരിലേക്ക് വന്ന തമിഴ്നാട് കോർപ്പറേഷൻ ബസിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തൃശൂർ മുള്ളൂർക്കര സ്വദേശി ആർ. രഞ്ജിത്ത് (26), ചാലക്കുടി പേരന്പ്ര കെ.ശിവപ്രസാദ് (22) എന്നിവരെയാണ് കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് അധികൃതർ അറസ്റ്റ് ചെയ് തത്.
ഇന്നലെ വൈകുന്നേരം അഞ്ചിന് ഗോവിന്ദാപുരത്ത് വാഹന പരി ശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. തൃശൂർ, ചാലക്കുടി ഭാഗത്തെത്തിച്ച് വിദ്യാർത്ഥികൾക്കും, ഡ്രൈവർമാർക്കും ചില്ലറ വിൽപ്പന നട ത്താനാണ് കഞ്ചാവ് കൊണ്ടുവന്നിരിക്കുന്നത്. അറസ്റ്റിലായ ഇരുവരേയും ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ എം. സജികുമാറും സംഘവുമാണ് വാഹന പരിശോധന നടത്തിയത്.