രണ്ടര ലക്ഷം രൂപ വിലവരുന്ന ക​ഞ്ചാ​വു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം നാ​ലുപേർ പിടിയിൽ

തെന്മ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം നാ​ല് പേ​രെ തെന്മ​ല പോ​ലീ​സ് പി​ടി​കൂ​ടി. മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി പു​ഷ്പ​രാ​ജ​ൻ (41), കേ​ര​ള​പു​രം സ്വ​ദേ​ശി സു​നി​ൽ എ​ന്ന ബെ​ല്ലാ​രി സു​നി​ൽ (40), കു​ണ്ട റ ​ആ​റു​മു​റി​ക്ക​ട സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​റി​ൻ (22), ലാ​ലു എ​ന്ന രാ​ജേ​ഷ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇന്നലെ പു​ല​ർ​ച്ചെ തെന്മ​ല ഡി​പ്പോ ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടര ​ല​ക്ഷ​ത്തോ​ളം രൂ​പാ വി​ല​വ​രു​ന്ന ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ പോ​ലീ​സ് സേ​ന​യി​ൽ പ്ര​വേ​ശി​ച്ച പു​ഷ്പ​രാ​ജ​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട ു വ​ർ​ഷ​മാ​യി സേ​ന​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​ളാ​ണ്. സു​നി​ൽ മു​ന്പും ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യി​രു​ന്നു.

എ​സ് ഐ ​മാ​രാ​യ നി​സാ​ർ, മ​സൂ​ദ്, സു​രേ​ഷ്, ഗ്രേ​ഡ് എ​സ് ഐ ​ര​ഘു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Related posts