പാലക്കാട്: ട്രെയിനിൽകടത്തിയ 15.5 കിലോ കഞ്ചാവുസഹിതം രണ്ടുപേരെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റുചെയ്തു. തിരൂരങ്ങാടി പറപ്പൂർ കോട്ടക്കൽ പമ്മിനിക്കാട് റിസ്വാനിൽ ഹക്കീം (21), ചെമ്മാട് പുകയൂരിൽ മുഹമ്മദ് ഹാഷിം (19) എന്നിവരെയാണു പോലീ സ് അറ സ്റ്റുചെയ്തത്.
റിസ്വാനിൽനിന്നും 8.900 കിലോഗ്രാം കഞ്ചാവും മുഹമ്മദ് ഹാഷിമിൽനിന്നും 6.600 ഗ്രാം കഞ്ചാവുമാണ് പാലക്കാട് റെയ്ഞ്ച് എക്സൈസ്, പാലക്കാട് എക്സൈസ് ഇന്റലിജൻസും ഒലവക്കോട് റെയിൽവേ പ്രൊട്ടക്ഷൻ പോലീസും ചേർന്നു പിടിച്ചെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്നു പോലീസിനു മൊഴിനൽകി യിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കോളജ്, സ്കൂൾ വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിനായാണു കഞ്ചാവ് എത്തിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു. പല ട്രെയിനുകൾ മാറികയറിയാണ് ഇവർ ഒലവക്കോട് എത്തിയത്. ഇവിടെനിന്നു തിരൂരിലേക്ക് പോകാൻ നിൽക്കുന്പോഴാണ് അറസ്റ്റിലായത്.