മൊബൈയിൽ ഫോൺ ഉപയോഗം സഹായകമായി; കഞ്ചാവ് കടത്ത് കേസിൽ  മുങ്ങി നടന്നിരുന്ന  ഒന്നാം പ്രതി പിടിയിൽ


തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ റെ​യി​ൽ​വെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക​ല അ​യി​രൂ​ർ സ്വ​ദേ​ശി ഷം​സു എ​ന്ന് വി​ളി​യ്ക്കു​ന്ന ഷം​സു​ദ്ദീ​ൻ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ജ​നു​വ​രി​യി​ൽ ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളെ റെ​യി​ൽ​വെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഷം​സു​ദ്ദീ​ൻ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വെ എ​സ്പി. മ​ഞ്ജു​നാ​ഥി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം റെ​യി​ൽ​വെ ഇ​ൻ​സ്പെ​ക്ട​ർ എ.​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. പ്ര​തി​യു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷം​സു​ദ്ദീ​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വെ എ​സ്ഐ. സു​രേ​ഷ്കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ന​ളി​നാ​ക്ഷ​ൻ, രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ വി​വേ​ക്, അ​നി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Related posts