ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നും ആഡം ബര കാറിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 5.250 കിലോ കഞ്ചാവു മാ യി എത്തിയ തമിഴ്നാട് സ്വദേശിയെ മീനാക്ഷി പുരം പോലിസ് പിടികൂടി.ദിണ്ടക്കൽ രാമന്റെ മകൻ ശെന്തിൽ കുമാർ (42) ആണ് അറസ്റ്റിലായത് ജില്ലാ പോലീസ് മേധാവിയ്ക്കു നിർദേശത്തെ തുടർന്നു ഇന്നലെ വൈകുന്നേരം നാലിന് കന്നിമാരിയിൽ വെച്ചാണ് വാഹനം തടഞ്ഞ് പ്രതി യെ പിടികൂടിയത്.
മാരുതി സ്വിഫ്ട് കാറിലാണ് ബാഗിൽ കഞ്ചാവ് കൊണ്ടുവന്നത്. കാറിൽ നിന്നും ഇറങ്ങി കഞ്ചാവുമാ യി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലിസ് പിന്തൂടർന്നു കീഴ് പ്പെടുത്തുകയാണുണ്ടായത്.ഇതിനു മുൻപ് പല തവണ പ്രതി ഇതേ വഴിയിൽ കഞ്ചാവ് കടത്തിയിട്ടു ണ്ടെന്ന് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
പടിഞ്ഞാറൻ ജില്ലകക്കലെത്തി ച്ച ഇടനിലക്കാരെ ഉപയോഗിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് പതിവ്. എസ്. ഐ .ആർ. വിനോദ് , അഡീ ഷ ണൽ എസ്.ഐ മാരായ ബാല നാരായ ണൻ, ശബരീനാഥൻ, എസ്.സി.പി ഒ കാളിദാസൻ, സി.പി.ഒ മാരായ സനീഷ്, രമേഷ്, വെള്ളിയങ്കരി ,മുജീബ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയ സംഘത്തിലു ണ്ടായിരുന്നവർ. കഞ്ചാവും പ്രതിയേ യും വാഹനവും ഇന്നു കോടതിയിൽ ഹാജരാക്കും.